ചിഹ്നം ലഭിക്കാത്തത് സ്വതന്ത്രസ്ഥാനാര്‍ഥികളെ ആശങ്കയിലാക്കുന്നു
ചിഹ്നം ലഭിക്കാത്തത് സ്വതന്ത്രസ്ഥാനാര്‍ഥികളെ ആശങ്കയിലാക്കുന്നു
കൂപ്പു കൈയും നിറഞ്ഞ ചിരിയും. അതാണ് സ്ഥാനാര്‍ഥികളുടെ മുഖമുദ്ര......
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനേക്കാള്‍ പ്രാധാന്യം എന്തിനാവും, സംശയിക്കേണ്ട തെരഞ്ഞെടുപ്പ് ചിഹ്നത്തിന് തന്നെ. ചിഹ്നം ഇല്ലാതെ തന്നെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികളുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിവിലധികം സമയം ലഭിച്ചെങ്കിലും ചിഹ്നം ലഭിക്കാനുള്ള കാലതാമസം പണിയാവുമോയെന്നതാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ആശങ്ക.
കൂപ്പു കൈയും നിറഞ്ഞ ചിരിയും. അതാണ് സ്ഥാനാര്‍ഥികളുടെ മുഖമുദ്ര. പക്ഷേ ഇതിനൊപ്പം സമ്മതിദായകരുടെ മനസില്‍ പതിയേണ്ട ഒന്നുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നം. അപരന്‍മാരെ വെല്ലാനും ചിഹ്നം തന്നെയാണ് ശരണം. ഇക്കുറി തെരഞ്ഞെടുപ്പ് തിയ്യതി നേരത്തെ പ്രഖ്യാപിച്ചതിനാല്‍ പ്രചാരണത്തിന് വേണ്ടതിലധികം സമയം കിട്ടി. പക്ഷേ ഇത് പാരയായത് മുന്നണികള്‍ക്ക് വേണ്ടി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും. നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കു ശേഷം മാത്രമേ സ്വതന്ത്രര്‍ക്ക് ചിഹ്നം ലഭിക്കൂ.
ചിഹ്നത്തിനുള്ള സ്ഥലം ഒഴിച്ചിട്ടുള്ള പ്രചാരണ ബോര്‍ഡുകളാണ് സ്വതന്ത്രരുടെ മണ്ഡലത്തില്‍ നിറയേ. മുസ്ലീം ലീഗിന്റെ പോഷക സംഘനയായ ദളിത് ലീഗിന്റെ നേതാവ് യു സി രാമന്‍ ഇക്കുറിയും യുഡിഎഫ് സ്വതന്ത്രനായിത്തന്നെയാണ് മത്സരിക്കുന്നത്. ചിഹ്നം വൈകുന്നതൊന്നും ഒരു പ്രശ്നമേയല്ലെന്നാണ് രാമന്റെ പക്ഷം.
ചിഹ്നമില്ലാത്തത് പ്രചാരണത്തെ ബാധിക്കുന്നില്ലെന്ന് കോഴിക്കോട് സൌത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ പി അബ്ദുള്‍ വഹാബും പറയുന്നു
ചിഹ്നം ലഭിക്കാത്തത് ബുദ്ധിമുട്ടിലാക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാര്‍ത്ഥികളെയാണ്. ഇത് മുന്നില്‍ കണ്ടായിരുന്നു അഴീക്കോട് മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നം എം വി നികേഷ്കുമാറിന് അനുവദിക്കാന്‍ സിപിഎം തയ്യാറായത്.
Adjust Story Font
16