Quantcast

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ന്യായീകരിച്ച് മന്ത്രി

MediaOne Logo

Sithara

  • Published:

    2 Sep 2017 6:32 PM GMT

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ന്യായീകരിച്ച് മന്ത്രി
X

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ന്യായീകരിച്ച് മന്ത്രി

രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍‌ക്കോ ഈ കാര്യത്തില്‍ യാതൊരു പ്രതിഷേധവുമില്ലെന്ന് മന്ത്രി

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫീസ് വര്‍ധന വലിയ പാതകമായി സര്‍ക്കാര്‍ കാണുന്നില്ല. പുതിയ സാഹചര്യമായത് കൊണ്ടാണ് ഫീസ് കൂട്ടേണ്ടിവന്നത്. രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍‌ക്കോ ഈ കാര്യത്തില്‍ യാതൊരു പ്രതിഷേധവുമില്ല. മെറിറ്റ് വര്‍ധിച്ചുവെന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുണമാണ്. ഫീസ് വര്‍ധിപ്പിക്കാതെ ഒരു മാനേജ്മെന്റുമായും കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ പ്രതിഷേധം രാഷ്ട്രീയക്കളികളുടെ ഭാഗമാണ്. അടുത്ത വര്‍ഷം സ്വാശ്രയ പ്രവേശന കാര്യത്തില്‍ നിയമനിര്‍മാണം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎംസിടി സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയാറാണെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.

TAGS :

Next Story