വിമാനത്തില്‍ ഉറങ്ങിയ എയര്‍ഹോസ്റ്റസിന്‍റെ ദൃശ്യം പകര്‍ത്തി പ്രവാസി മലയാളി പരാതി നല്‍കി
എന്നാല്‍ അനുവാദമില്ലാതെ തന്‍റെ ദൃശ്യം പകര്‍ത്തിയതിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസ് പോലീസിനെ സമീപിച്ചു.
വിമാനത്തില്‍ ഉറങ്ങിയ എയര്‍ഹോസ്റ്റസിന്‍റെ ദൃശ്യം പകര്‍ത്തി പ്രവാസി മലയാളി എയര്‍ ഇന്ത്യക്ക് പരാതി നല്‍കി. മൂന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഷാര്‍ജ-കരിപ്പൂര്‍ യാത്രക്കിടെയാണ് മലയാളിയായ എയര്‍ ഹോസ്റ്റസ് ഉറങ്ങിയത്. എന്നാല്‍ അനുവാദമില്ലാതെ തന്‍റെ ദൃശ്യം പകര്‍ത്തിയതിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസ് പോലീസിനെ സമീപിച്ചു.
കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയേഴിന് ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനത്തിലാണ് സംഭവം.യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ചുമതലയുള്ള എയര്‍ഹോസ്റ്റസ് വിമാനത്തില്‍ മൂടിപ്പുതച്ച് ഉറങ്ങുന്നത് കണ്ട യാത്രക്കാരന്‍ കെഎം ബഷീര്‍ തന്‍റെ മൊബൈലില്‍ അത് പകര്‍ത്തുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സിഎംഡിക്ക് ദൃശ്യങ്ങള്‍ സഹിതം ബഷീര്‍ പരാതി നല്‍കുകയും ചെയ്തു.
പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ ബഷീര്‍ ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് എയര്‍ഹോസ്റ്റസ് പരാതിയുമായി കോഴിക്കോട് നടക്കാവ് പോലീസിനെ സമീപിച്ചത്. തന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവം നടക്കാവ് പോലീസിന്‍റെ പരിധിയില്‍ നടന്ന സംഭവമല്ലാത്തതിനാല്‍ ഈ പരാതി കരിപ്പൂര്‍ പോലീസിന് കൈമാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.
Adjust Story Font
16