Quantcast

കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

MediaOne Logo

Sithara

  • Published:

    6 Sep 2017 5:04 PM

മെഡിക്കല്‍ കോളെജ് മോര്‍ച്ചറിക്ക് മുന്നില്‍ അല്‍പ്പസമയം പൊതുദര്‍ശനത്തിന് വച്ച ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാരം എന്ന നിബന്ധനയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്

നിലമ്പൂരില്‍‌ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളെജ് മോര്‍ച്ചറിക്ക് മുന്നില്‍ അല്‍പ്പസമയം പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മുതലക്കുളത്ത് പൊതുദര്‍ശനം അനുവദിക്കില്ലെന്ന് ആദ്യം വ്യക്തമാക്കിയ പൊലീസ് പിന്നീട് പൊറ്റമ്മലിലെ വര്ഗീസ് സ്മാരക വായനശാലയിലും പൊതുദര്‍ശനം അനുവദിക്കാനിവില്ലെന്ന് അറിയിച്ചു. പൊറ്റമ്മലില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന സൂചനകളെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗതെത്തി. ഒടുവില്‍ മോര്‍ച്ചറിക്ക് മുന്നില്‍ പൊതുദര്‍ശനം അനുവദിക്കാമെന്നും ഇവിടെ നിന്നും നേരിട്ട് മാവൂരിലെ ശ്മശാനത്തിലെത്തിച്ച് സംസ്കാരം നടത്തണമെന്നുമുള്ള നിബന്ധന പൊലീസ് മുന്നോട്ടുവയ്ക്കുകയായിരുന്നു.

വീണ്ടും പോസ്റ്റ്മോര്‍ട്ട് നടത്തണമെന്ന ആവശ്യം ഹൈക്കോടതിയും തള്ളിയതോടെയാണ് കുപ്പു ദേവരാജന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. സഹോദരന്‍ ശ്രീധരന്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ടതില്ലെന്നാണ് നിലവില്‍ ബന്ധുക്കളുടെ തീരുമാനം. . അജിതയുടെ മൃതദേഹം വിട്ടു കൊടുക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. ഭര്‍ത്താവ് വിനായകവും സുഹൃത്ത് ഭക്ത് സിങുമാണ് അജിതയുടെ മൃതദേഹം തിരിച്ചറിയാനായി എത്തിയത്.

നിയമ പ്രകാരം വിവാഹം കഴിക്കാത്തതിനാല്‍ വിനായകന്‍റെ പക്കല്‍ ബന്ധം തെളിയിക്കാന്‍ രേഖകളില്ല. എന്നാല്‍ സൃഹൃത്തിന് മൃതദേഹം തിരിച്ചറിയാനും ഏറ്റെടുക്കാനും നിമപരമായി അവകാശമുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിലപാട്. ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച ചെയ്തു. ഇന്ന് രാവിലെ തീരുമാനം അറിയിക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

TAGS :

Next Story