പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം
പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളേറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടായിരിക്കും പുതിയ പദ്ധതി.
ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതി റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവളത്തിന് നീക്കംതുടങ്ങി. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളേറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടായിരിക്കും പുതിയ പദ്ധതി.
ആറന്മുളയില്‍ വിമാനത്താവള പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പൂര്‍ണമായും അടഞ്ഞതോടെയാണ് ജില്ലയില്‍ മറ്റൊരിടത്ത് വിമാനത്താവളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങിയത്. തീര്‍ത്ഥാടകര്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധത്തില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തിരുന്നു. ളാഹ, പെരുനാട്, എരുമേലി കുമ്പഴ എന്നിവിടങ്ങളില്‍ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന എസ്‌റ്റേറ്റുകള്‍, ചെറുവള്ളിയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് കൈവശം വെച്ചിരിക്കുന്ന എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് നീക്കം.
തോട്ടങ്ങള്‍ ഏറ്റെടുത്ത് വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചാല്‍ കാര്യമായ എതിര്‍പ്പ് ഉയരില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രവാസികളേറെയുള്ള പത്തനംതിട്ടയ്ക്കും ഒപ്പം കോട്ടയം ഇടുക്കി എന്നീ ജില്ലകള്‍ക്കും പദ്ധതി പ്രയോജനപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ പദ്ധതിയില്‍ കെജിഎസിനെ പങ്കാളികളാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
Adjust Story Font
16