Quantcast

വാക്‍സിന്‍ ക്ഷാമം; മലപ്പുറത്ത് സ്കൂള്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതി നടപ്പാക്കാനായില്ല

MediaOne Logo

Khasida

  • Published:

    25 Oct 2017 7:48 AM GMT

വാക്‍സിന്‍ ക്ഷാമം; മലപ്പുറത്ത് സ്കൂള്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതി നടപ്പാക്കാനായില്ല
X

വാക്‍സിന്‍ ക്ഷാമം; മലപ്പുറത്ത് സ്കൂള്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതി നടപ്പാക്കാനായില്ല

സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരെ സ്ഥലം മാറ്റിയതും പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി

ഡിഫ്തീരിയ ആശങ്ക തുടരുമ്പോഴും മലപ്പുറം ജില്ലയില്‍ സ്കൂളുകളില്‍ പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങിയില്ല. ഡിഫ്‍ത്തീരിയ റിപ്പോര്‍ട്ട് ചെയ്ത ഹെല്‍ത്ത് ബ്ലോക്കുകളിലെ സ്കൂളുകളില്‍ ജൂലൈ എട്ട് മുതല്‍ പതിനാല് വരെ ഇമ്യൂണൈസേഷന്‍ ക്യാമ്പ് തുടങ്ങണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പായില്ല. വാക്സിന്‍ ക്ഷാമവും സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരുടെ സ്ഥലം മാറ്റവുമാണ് കാരണമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.

ജൂലൈ എട്ടിന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഡിഫ്‍ത്തീരിയ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ നിര്‍ദേശിച്ചത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും സ്കൂള്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം നടപ്പാക്കാനായില്ല. വാക്സിന്‍ ക്ഷാമമാണ് തടസമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.

സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരുടെ സ്ഥലമാറ്റവും പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി. ആറ് മാസത്തെ പരിശീലനത്തിനായി പോയ 50 ജൂനിയര്‍ ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവിലേക്ക് സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരെ നിയമിക്കുകയായിരുന്നു. വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

TAGS :

Next Story