സംവരണ പാക്കേജില്‍ അപാകത: ആയിരത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
സംവരണ പാക്കേജില്‍ അപാകത: ആയിരത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
അറബിക് അധ്യാപകരുടെ തസ്തികയില്‍ മാത്രം 275 ഒഴിവുണ്ട്
സംവരണ പാക്കേജിലെ അപാകത മൂലം സംസ്ഥാനത്ത് ആയിരത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അറബിക് അധ്യാപകരുടെ തസ്തികയില്‍ മാത്രം 275 ഒഴിവുണ്ട്. സംവരണ സമുദായങ്ങളില്‍ നിന്ന് യോഗ്യരായവര്‍ ഇല്ലാത്തതിനാലാണ് നിയമനം മുടങ്ങിക്കിടക്കുന്നത്. ഇതുമൂലം റാങ്ക് ലിസ്റ്റിലെ മറ്റ് സമുദായങ്ങളില്‍പെട്ടവരുടെ അവസരം കൂടി നഷ്ടപ്പെടുകയും തസ്തിക തന്നെ ഇല്ലാതാകുകയും ചെയ്യുന്ന സ്ഥിതിയാണ്.
അറബി അധ്യാപക തസ്തികയില്‍ നിലവില്‍ ആറ് കോളജ് കോളജ് ലക്ചര്‍ ഉള്‍പ്പെടെ 275 ഒഴിവുകളുണ്ട്. എസ് സി - എസ് ടി വിഭാഗക്കാര്‍ക്ക് നീക്കിവെച്ച ഈ ഒഴിവുകളില്‍ അഞ്ചിലേറെ തവണ വിജ്ഞാപനം ഇറക്കിയിട്ടും അപേക്ഷകരില്ല. നേരത്തെയുണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച് ഇത്തരം ഒഴിവുകള്‍ ഉപയോഗപ്പെടുത്തിയിരുന്ന മുസ്ലിം ഉദ്യോഗാര്‍ഥികളുടെ അവസരം പകുതിയായി കുറഞ്ഞു.
ഉറുദു അധ്യാപക തസ്തികയില്‍ 21 ഒഴിവുകള്‍. സഹകരണ ബാങ്ക് ക്ലാര്‍ക്ക് അടക്കം വിവിധ വകുപ്പുകളിലായി ആകെ 963 ഒഴിവുകള്‍. പിന്നാക്ക സമുദായക്കാരുടെ സംവരണനഷ്ടം നികത്താനായി 2006ല്‍ നരേന്ദ്രന്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്ത സ്പെഷ്യല്‍ റിക്രൂട്മെന്റിന് പകരം സര്‍ക്കാര്‍ നടപ്പിലാക്കിയ പാക്കേജിലെ അപാകതയാണ് ഈ സ്ഥിതിയുണ്ടാക്കിയത്. അറബി ഭാഷാ പഠനത്തെയും ഈ സ്ഥിതി ദോഷകരമായി ബാധിക്കും. അധ്യാപകരില്ലാത്തതു മൂലം വിദ്യാര്‍ഥികള്‍ കുറയുകയും ക്രമേണ തസ്തിക തന്നെ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ടാവും.
Adjust Story Font
16