എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ നടപ്പായില്ല
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ നടപ്പായില്ല
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒരോ ആവശ്യങ്ങള്‍ക്കായി നിരവധി സമരങ്ങളാണ് നടത്തിയത്. ഒരോ സമരം നടക്കുമ്പോഴും നിരവധി ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കും. എന്നാല്‍ ഇവയില്‍ ഒന്നുപോലും നടപ്പിലാവാറില്ല...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും നടത്തിയ സമരങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ പല ഉറപ്പുകളും കടലാസിലൊതുങ്ങി. വാഗ്ദാനങ്ങള്‍ നല്‍കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് സമര നേതാക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കടം എഴുതിതള്ളുമെന്ന ഉറപ്പും നടപ്പായില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒരോ ആവശ്യങ്ങള്‍ക്കായി നിരവധി സമരങ്ങളാണ് നടത്തിയത്. ഒരോ സമരം നടക്കുമ്പോഴും നിരവധി ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കും. എന്നാല്‍ ഇവയില്‍ ഒന്നുപോലും നടപ്പിലാവാറില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കായാണ് 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ ദുരിതബാധിതര്‍ കഞ്ഞിവെപ്പ് സമരം നടത്തിയത്.
സമരത്തെ തുടര്‍ന്ന് ഉറപ്പുകള്‍ ലഭിച്ചു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 2016 ജനുവരി 26ന് വീണ്ടും ദുരിത ബാധിതരായ കുട്ടികളും അമ്മമാരും സെക്രട്ടേറിയറ്റിന് മുന്പില്‍ സമരം തുടങ്ങി. സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കി. പുതിയ ഉറപ്പുകളിലും ഒന്നു പോലും നടപ്പിലായില്ല.
ദുരിതബാധിതരുടെ പട്ടിക പുതുക്കും, അഞ്ചു മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും, 610പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും, പരമാവധി മൂന്നുലക്ഷം വരെ ധനസഹായം നല്‍കും പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം തുടങ്ങും, ദുരിതബാധിതരുടെ കടം എഴുതിതള്ളും തുടങ്ങിയവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍.
Adjust Story Font
16