Quantcast

അഴീക്കോട്ട് തീ പാറുന്ന പോരാട്ടം

MediaOne Logo

admin

  • Published:

    29 Oct 2017 11:29 AM GMT

അഴീക്കോട്ട് തീ പാറുന്ന പോരാട്ടം
X

അഴീക്കോട്ട് തീ പാറുന്ന പോരാട്ടം

കഴിഞ്ഞ തവണ കേവലം 493 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനുളള പോരാട്ടമാണ് യു.ഡി.എഫിന്‍റേതെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിലും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

അഴീക്കോട് ഇത്തവണ പോരാട്ടം കനത്തതോടെ പഴുതടച്ച പ്രചാരണത്തിലാണ് ഇരുമുന്നണികളും. കഴിഞ്ഞ തവണ കേവലം 493 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനുളള പോരാട്ടമാണ് യു.ഡി.എഫിന്‍റേതെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിലും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലുമാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

4375 പുതിയ വോട്ടര്‍മാരടക്കം 1,72,205 വോട്ടര്‍മാരാണ് ഇത്തവണ അഴീക്കോടിന്‍റെ ഭാഗധേയം നിര്‍ണയിക്കുക. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കേവലം 493 വോട്ടുകള്‍ക്കായിരുന്നു യു.ഡി.എഫിലെ കെ.എം ഷാജി മണ്ഡലം പിടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മാറിമറിഞ്ഞ ഭൂരിപക്ഷം ഇവിടെ ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നു.

വികസന വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പ്രധാന പ്രചരണ വിഷയമെങ്കില്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലെ മൂല്യങ്ങളും സദാചാരവുമാണ് യു.ഡി.എഫ് മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സ്ഥാനാര്‍ഥി കെ.എം ഷാജി പറയുന്നു. വീടുകള്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറിന്‍റെ പ്രചരണം. ഇത്തവണ മണ്ഡലം ഇടതുപക്ഷത്തിനൊപ്പമാകുമെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ അത്തരത്തിലാണെന്നുമാണ് നികേഷ് കുമാറിന്‍റെ പ്രതീക്ഷ.

പളളിക്കുന്ന് പുഴാതി പഞ്ചായത്തുകളില്‍ നിര്‍ണായക സ്വാധീനമുളള പി.കെ രാഗേഷിന്‍റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് വോട്ടുകളില്‍ വിളളലുണ്ടാക്കുമോ എന്നതും ഏറെ പ്രധാനമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ നേടിയ ബി.ജെ.പിയും മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ക്ക് ലഭിക്കുന്ന വോട്ടുകളും ഫലത്തെ സ്വാധീനിക്കാന്‍ തക്കവിധം നിര്‍ണായകമാണ്.

TAGS :

Next Story