വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അഴിമതി: പൊലീസ് അന്വേഷണം ആരംഭിച്ചു
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അഴിമതി: പൊലീസ് അന്വേഷണം ആരംഭിച്ചു
യുഡിഎഫ് ഭരിക്കുന്ന വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ അഴിമതി നടന്നതായി പ്രഥമിക പരിശോധനയില്‍ തെളിഞ്ഞു.
മലപ്പുറം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. ഹൈടെക് രീതിയില്‍ കൃത്രിമരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
യുഡിഎഫ് ഭരിക്കുന്ന വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ അഴിമതി നടന്നതായി പ്രഥമിക പരിശോധനയില്‍ തെളിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ ലാസ്റ്റ് ട്രയ്ഡ് ജീവനകാരനായ ആലിഹസ്സന്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ അഴിമതിക്കു സ്ഥലം എം.എല്‍.എ ഉള്‍പെടെ കുടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിലേക്ക് വരുന്ന ഫണ്ടുകള്‍ കൃത്രിമ രേഖയുണ്ടക്കി തട്ടിയെടുക്കുകയാണ് ചെയ്തിരിക്കുന്നത്. നടപ്പിലാകത്ത പദ്ധതിക്കുവേണ്ടിയും പണം കൈപറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ പരിശോധനയില്‍ 40ലക്ഷം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ വലിയ അഴിമതിയാണ് പുറത്തുവരുകയെന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പറഞ്ഞു.
അഴിമതികാരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബി.ഡി.ഒ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അഴിമതി നടത്തിയെന്ന് ആരോപിക്കപെടുന്ന ആലി ഹസന്‍ ഒളിവിലാണ്. വരും ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ് ഉണ്ടാകും
Adjust Story Font
16