വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയേ മതിയാകൂ എന്ന് മുഖ്യമന്ത്രി
വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയേ മതിയാകൂ എന്ന് മുഖ്യമന്ത്രി
പദ്ധതിയെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ല. പദ്ധതി മൂലം വിഷമം അനുഭവിക്കുന്നവര്‍ക്കായി നടപടികള്‍ ഉണ്ടാകുമെന്നും
വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയേ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ല. പദ്ധതി മൂലം വിഷമം അനുഭവിക്കുന്നവര്‍ക്കായി നടപടികള്‍ ഉണ്ടാകുമെന്നും കൊച്ചിയില്‍ ഇടതു മുന്നണി നല്‍കിയ പൌരസ്വീകരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളാണ് പദ്ധതിക്ക് തടസ്സം. വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലൂടെ ഇത് പരിഹരിക്കാനാവും. കൊച്ചിയിലില്‍ നിന്നും മംഗലാപുരം വരെ നീളുന്ന വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകള്‍ക്ക് ലഭിക്കും.
സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഓരോ ഘട്ടത്തിലും പൂര്‍ത്തായാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കും. ടീകോമിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി അവതരിപ്പിക്കും. കൊച്ചി മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ശ്രമം. ദേശീയപാത നാലുവരിയാക്കല്‍ ജനങ്ങളുടെ സുഗമമായ യാത്രാ സൌകര്യത്തിന് അത്യന്താപേക്ഷിതമാണെന്നും പിണറായി പറഞ്ഞു.
Adjust Story Font
16