ജിഷ്ണുവിന്റെ മരണം: കുടുംബം സുപ്രീംകോടതിയിലേക്ക്
ജിഷ്ണുവിന്റെ മരണം: കുടുംബം സുപ്രീംകോടതിയിലേക്ക്
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണേോയിയുടെ കുടുംബവും സുപ്രീംകോടതിയെ സമീപിക്കും. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയാലുടന്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയ്ക്ക് ശേഷം പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഇതില്‍ മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയാലുടന്‍ സമാന ആവശ്യവുമായി കേസില്‍ കക്ഷി ചേരാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം.
നിയമവിദഗ്ധരുമായി കുടുംബം ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ മാതാവിനെ കൊണ്ട് ഹര്‍ജി കൊടുപ്പിക്കാനും തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കാനാണ് ഇവരുടെയും നീക്കം. ജിഷ്ണു പ്രണോയി മരിച്ച് 66 ദിവസം കഴിഞ്ഞിട്ടും കേസില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. കൃഷ്ണദാസ് ഒഴികെയുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. എന്നിട്ടും അറസ്റ്റ് വൈകുന്നതില്‍ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്.
Adjust Story Font
16