നിലമ്പൂരില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനൊരുങ്ങി സിപിഎം വിമതര്‍
നിലമ്പൂരില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനൊരുങ്ങി സിപിഎം വിമതര്‍
നിലന്പൂര്‍ സീറ്റ് പിവി അന്‍വറിന് പണത്തിന് നല്‍കി എന്നാരോപിച്ച് നിലന്പൂര്‍ മണ്ഡലത്തില്‍ നിരവധി സിപിഎം അംഗങ്ങള്‍ രാജിവെച്ചിരുന്നു.
നിലന്പൂര്‍ മണ്ഡലത്തില്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഎം വിമതരുടെ നീക്കം. പിവി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവരാണ് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. ര ണ്ടു ദിവസത്തിനുള്ളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് വിമതര്‍
നിലന്പൂര്‍ സീറ്റ് പിവി അന്‍വറിന് പണത്തിന് നല്‍കി എന്നാരോപിച്ച് നിലന്പൂര്‍ മണ്ഡലത്തില്‍ നിരവധി സിപിഎം അംഗങ്ങള്‍ രാജിവെച്ചിരുന്നു. .എടക്കര ഏരിയാകമ്മറ്റിക്കു കീഴിലെ 10 ബ്രാഞ്ചുകമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും 16 അംഗ ചുങ്കത്തറ ലോക്കല്‍കമ്മറ്റിയിലെ 11 അംഗങ്ങളും രാജിവെച്ചു.ഡി.വൈ.എഫ്.ഐ എടക്കര മേഖല കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജി സമര്‍പ്പിച്ചിട്ടുണ്ട്. . അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ നിരവധി പ്രകടനങ്ങളും നടന്നിരുന്നു. ചുങ്കത്തറയില്‍ അന്‍വറിനെ അനുകൂലിക്കുന്നവരെ പുറത്താക്കി സിപിഎമ്മിലെ ഒരു വി.ഭാഗം പാര്‍ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടുമെന്ന പ്രതീക്ഷതയിലാണ് വിമതര്‍. ഇടതുപക്ഷ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ രണ്ടുദിവസത്തിനകം പാര്‍ട്ടിവിട്ടവരെ ഒരുമിച്ചു കൂട്ടി അന്‍വറിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് വിമതരുടെ നീക്കം
എന്നാല്‍ ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കി വെച്ച സീറ്റ് പിടിച്ചെടുക്കാന്‍ അന്‍വറിനെപ്പോലെ ഒരാള്‍ വേണമെന്നുള്ളതു കൊണ്ടാണ് പാര്‍ട്ടി അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ പറഞ്ഞു. സീറ്റുമോഹിച്ച ചിലരാണ് പ്രതിഷേധത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും സ്വതന്ത്രനായി പിവി അന്‍വര്‍ മത്സരിച്ചിരുന്നു.
Adjust Story Font
16