Quantcast

മോദി കൊല്ലത്തെത്തി; അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തിന്റെ ധനസഹായം

MediaOne Logo

admin

  • Published:

    12 Nov 2017 9:29 AM GMT

മോദി കൊല്ലത്തെത്തി; അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തിന്റെ ധനസഹായം
X

മോദി കൊല്ലത്തെത്തി; അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തിന്റെ ധനസഹായം

വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തെത്തി

പരവൂരിലെ ദുരന്തസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി അഗാധമായ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മോദി സന്ദര്‍ശിച്ചു. സംസ്ഥാന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ആശ്രാമം ഗസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന് എന്ത് സഹായവും നല്‍കാമെന്ന് മോദി പറഞ്ഞു. രാവിലെ തന്നെ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മോദി, മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലത്ത് എത്തിയത്. കേന്ദ്ര മന്ത്രിമാരായ ജെ പി നഡ്ഡ, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്തെത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ പരുക്കേറ്റവരെ മോദി സന്ദര്‍ശിച്ച ശേഷം മോദി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കൊല്ലത്ത് തുടരും. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യമെങ്കില്‍ പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുംബൈയിലോ കേരളത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പൊള്ളലേറ്റവരെ ചികിത്സിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സംഘമാണ് പ്രധാനമന്ത്രിയോടൊപ്പം എത്തിയത്. എ.ഐ.ഐ.എം.എസ്, ആര്‍.എം.എല്‍, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള 15 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കുള്ള മരുന്നുമായി നേവിയുടെ കപ്പലും പുറപ്പെട്ടിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി പ്രദീപ് സിന്‍ഹയോട് കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘവും കേരളത്തിലെത്തും. മൂന്നംഗ സംഘം നാളെ സംഭവസ്ഥലം സന്ദര്‍ശിക്കും.
ജോയിന്‍ കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് ഡോ.കെ.എ യാദവ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ കന്തസ്വാമി എന്നിവരാണ് സംഘാംഗങ്ങള്‍.

2008 ലെ എക്സ്‍പ്ലോസീവ് നിയമത്തിലെ 134 വകുപ്പ് അനുസരിച്ച് കൂടുതല്‍ അപകടമുണ്ടാകുന്ന കേസുകളാണ് കേന്ദ്രം അന്വേഷിക്കുക. 10 ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുന്ന അപകടങ്ങളെല്ലാം ഗൌരവ അപകടപരിധിയിലാണ് ഉള്‍പ്പെടുക.

TAGS :

Next Story