Quantcast

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

MediaOne Logo

Sithara

  • Published:

    13 Nov 2017 7:56 PM GMT

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
X

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് മാത്തൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാത്തൂര്‍ നിലയംപറമ്പത്ത് ബാലൃഷ്ണന്‍, ഭാര്യ രാധാമണി, മക്കളായ ദൃശ്യ, ദര്‍ശന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരട്ടക്കുട്ടികളായ ദൃശ്യയും ദര്‍ശനയും വിദ്യാര്‍ഥികളാണ്. ഇന്നലെ രാത്രിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story