Quantcast

'കരുണ'യോട് സര്‍ക്കാരിന് കരുണ തന്നെ

MediaOne Logo

admin

  • Published:

    15 Nov 2017 2:25 PM GMT

കരുണയോട് സര്‍ക്കാരിന് കരുണ തന്നെ
X

'കരുണ'യോട് സര്‍ക്കാരിന് കരുണ തന്നെ

നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കാമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റില്‍ നിന്ന് നികുതി സ്വീകരിക്കാമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 16-ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ അപാകതയില്ലെന്നാണ് വിശദീകരണം. കരുണയുടെ കയ്യിലുള്ള 833 ഏക്കര്‍, സര്‍ക്കാര്‍ ഭൂമിയാണന്ന പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളി. തീരുമാനം വിവാദമായ സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയും,വനം വകുപ്പ് ഉദ്യോഗസ്ഥരും കരുണ എസ്റ്റേറ്റിന്‍റെ കയ്യിലുള്ള ഭൂമി സര്‍ക്കാരിന്റേതാണന്ന വാദമാണ് ഉയര്‍ത്തിയത്.എന്നാല്‍ നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥിന്‍റെ നിയമോപദേശം മുഖവിലക്കെടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടന്ന നിലപാടാണ് സ്വീകരിച്ചത്. വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്തരവില്‍ അവ്യക്തതയുണ്ടോയെന്ന് പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിശയം ചര്‍ച്ച ചെയ്യും.അതേസമയം കരുണയുടെ കയ്യിലുള്ള ഭൂമി സര്‍ക്കാരിന്‍റേതാണന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് പുറമേ ആഭ്യന്ത്രമന്ത്രിയേയും,റവന്യൂമന്ത്രിയേയും,വനം വകുപ്പ് മന്ത്രിയേയും സമീപിച്ചിരുന്നു.

TAGS :

Next Story