ചങ്ങനാശേരിയില്‍ പ്രതിഷേധം മറികടന്ന് മദ്യവില്‍പനശാല തുറന്നു
ഇന്നലെ വൈകിട്ടോടെയാണ് രഹസ്യമായി മദ്യവില്‍പനശാല പ്രവര്‍ത്തനം ആരംഭിച്ചത്
പ്രതിഷേധങ്ങള്‍ക്കിടെ ചങ്ങനാശേരിയിലെ ബീവറേജസ് മദ്യവില്‍പനശാല തുറന്നു. ഇന്നലെ വൈകിട്ടോടെയാണ് രഹസ്യമായി മദ്യവില്‍പനശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഇതേതുടര്‍ന്ന് നഗരസഭ മദ്യവില്‍പനശാലയ്ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി.
കഴിഞ്ഞ ഒരു മാസമായി ചങ്ങനാശേരി വട്ടപ്പള്ളിയിലേക്ക് ബീവറേജസിന്‍റെ മദ്യവില്‍പനശാല നീക്കുന്നതിനെതിരെ ശക്തമായ സമരം നടത്തിവരുകയാണ് നാട്ടുകാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മദ്യവില്‍പനശാല തുറക്കാന്‍ വന്നവരെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലും നടത്തി. എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം മറികടന്ന് ഇന്നലെ വൈകുന്നേരം രഹസ്യമായി മദ്യവില്‍പനശാല തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നാല് മണിക്കൂറോളം മദ്യവില്‍പനശാല തുറന്ന് പ്രവര്‍ത്തിച്ചു.
പ്രതിഷേധക്കാര്‍ രംഗത്ത് വന്നെങ്കിലും ബീവറേജസ് അധികൃതര്‍ ഇത് പൂട്ടാന്‍ തയ്യാറായില്ല. തുടര്‍ന്ന് നഗരസഭ മദ്യവില്‍പനശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ഇതിന് ശേഷമാണ് കൌണ്ടര്‍ പൂട്ടിയത്. പോലീസ് സംരക്ഷണത്തിലായിരുന്നു. ഇന്നലെയും മദ്യവില്‍പനശാല തുറന്നത്. മദ്യശാല മാറ്റുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ സമരസമിതി തീരുമാനിച്ചു.
Adjust Story Font
16