സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവ്: ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവ്: ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും
ഫീസ് വര്‍ധനക്കെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം എട്ടാം ദിവസത്തിലേക്ക്
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധമുയര്‍ത്തും. ഒപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള നിരാഹാര സമരം തുടരും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയിരുന്നു. സഭയ്ക്ക് പുറത്ത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ സമരം നടത്തിയിരുന്നു.
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിക്ഷം തീരുമാനിച്ചത്.
ഇന്നലെ കെ എസ് യു -യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമവും സഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Adjust Story Font
16