സ്പീക്കര്‍ വിളിച്ച അനുരഞ്ജനചര്‍ച്ച പരാജയം; സഭ സ്തംഭിച്ചു
സ്പീക്കര്‍ വിളിച്ച അനുരഞ്ജനചര്‍ച്ച പരാജയം; സഭ സ്തംഭിച്ചു
സ്വാശ്രയ വിഷയം പ്രതിപക്ഷം ഇന്നും സഭയില്‍ ഉന്നയിച്ചു
സ്വാശ്രയ വിഷയത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും പങ്കെടുത്ത യോഗമാണ് സമായമാകാതെ പിരിഞ്ഞത്. സര്‍ക്കാര്‍ തീരുമാനപ്രകാരം സി ദിവാകരന്‍ എംഎല്‍എ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകള്‍ തുടരുകയാണ്. പ്രതിപക്ഷം സഭ ഇന്നും ബഹിഷ്കരിച്ചു.
നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ കുറച്ചുനേരം സഭാനടപടികള്‍ നിര്‍ത്തിവെച്ചു.
അതിനിടെ സ്പീക്കര്‍ ഭരണ, പ്രതിപക്ഷ നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദന്‍, എ കെ ബാലന്‍, പി ജെ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലെത്തി. ഇരുവരുടെയും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയേക്കും.
Adjust Story Font
16