അനധികൃത ബീക്കണ്‍ലൈറ്റും സര്‍ക്കാര്‍ ബോര്‍ഡുകളുമുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി
അനധികൃത ബീക്കണ്‍ലൈറ്റും സര്‍ക്കാര്‍ ബോര്‍ഡുകളുമുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി
ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് നിയമലംഘനം നടത്തുന്നതെന്നും തച്ചങ്കരി അറിയിച്ചു.
അനധികൃതമായി ബീക്കണ്‍ ലൈറ്റുകളും സ്വകാര്യ വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ ബോര്‍ഡുകളും ഘടിപ്പിച്ചതായ പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് ഓപറേഷന്‍ ബോസ് എന്ന പേരില്‍ പരിശോധന നടത്തിയത്. ഒറ്റ ദിവസത്തെ പരിശോധനയില്‍ തന്നെ 27 വാഹനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. അനധികൃത ബീക്കണ്‍ ലൈറ്റുകളും ബോര്‍ഡുകളും മാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മാറ്റാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് ഉന്നതര്‍ തന്നെ ഇങ്ങനെ ചെയ്യുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.
ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വകുപ്പിനെ അറിയിക്കാന്‍ mvdim എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. വകുപ്പിന്റെ വെബ്സൈറ്റിലും ഇതിന് സൌകര്യമുണ്ട്.
Adjust Story Font
16