Quantcast

വോട്ടുറപ്പിക്കാന്‍ കെഎന്‍എ ഖാദറിന്‍റെ ഫോട്ടോ ഷൂട്ട്

MediaOne Logo

Sithara

  • Published:

    18 Nov 2017 7:46 PM

വോട്ടുറപ്പിക്കാന്‍ കെഎന്‍എ ഖാദറിന്‍റെ ഫോട്ടോ ഷൂട്ട്
X

വോട്ടുറപ്പിക്കാന്‍ കെഎന്‍എ ഖാദറിന്‍റെ ഫോട്ടോ ഷൂട്ട്

പോസ്റ്ററുകളിലും ഫ്ലക്സുകളിലും ചിരിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല.

പോസ്റ്ററുകളിലും ഫ്ലക്സുകളിലും ചിരിച്ച് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല. വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെഎന്‍എ ഖാദര്‍ അതിനുള്ള ഒരുക്കത്തിലാണ്.

വേങ്ങര കച്ചേരിപ്പടിയിലെ ഒരു പാര്‍ടി പ്രവര്‍ത്തകന്‍റെ വീട്. അഡ്വ. കെഎന്‍എ ഖാദര്‍ പല രീതിയില്‍ പോസ് ചെയ്യുകയാണ്. കൈ പൊക്കിയും നടന്നുമെല്ലാം രണ്ടു മണിക്കൂര്‍ നീണ്ട ഫോട്ടോ ഷൂട്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇത്തരം ചില കാര്യങ്ങള്‍ കൂടി ചെയ്യുന്നതിന്‍റെ യുക്തി കെഎന്‍എ ഖാദര്‍ തന്നെ പറയും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ ഈ ചിത്രങ്ങളടങ്ങിയ ഫ്ലക്സുകളും പോസ്റ്ററുകളും വേങ്ങര മണ്ഡലത്തിലെ തെരുവുകളില്‍ കാണാം.

TAGS :

Next Story