കാസര്‍കോട് വ്യാജ സര്‍ട്ടിഫിക്കറ്റ്: എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ്
കാസര്‍കോട് വ്യാജ സര്‍ട്ടിഫിക്കറ്റ്: എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ്
ജനസര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തി വ്യാജമായി ഉണ്ടാക്കുകയും ഇവ ഒറിജിനലാണെന്ന വ്യാജേന
കാസര്‍കോട് മംഗല്‍പാടി പഞ്ചായത്തില്‍ ഉന്നതരുടെ ഒത്താശയോടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉണ്ടാക്കുന്നതായി പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ വ്യാജമായി നിര്‍മിച്ചു നല്കുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പഞ്ചായത്ത് ഓഫീസിന് ലഭിച്ച മൂന്ന് അപേക്ഷകളില്‍ ഹാജരാക്കിയിട്ടുള്ള ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയത്. ജനസര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തി വ്യാജമായി ഉണ്ടാക്കുകയും ഇവ ഒറിജിനലാണെന്ന വ്യാജേന മറ്റ് അപേക്ഷകള്‍ക്കുമായി സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അതേ നമ്പറില്‍ നാല് സര്‍ട്ടിഫിക്കറ്റുകള്‍ വരെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മംഗല്‍പാടി പഞ്ചായത്തില്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒത്താശയോടെ വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം വരെയാണ് ഈടാക്കുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഒരു അക്ഷയ കേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Adjust Story Font
16