സ്വാശ്രയ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം
സ്വാശ്രയ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം
സ്വാശ്രയ വിഷയത്തില്‍ സമരം തുടരാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
സ്വാശ്രയ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. എംഎല്‍എമാരുടെ നിരാഹാരം തുടരും. തുടര്‍സമരം ആലോചിക്കാന്‍ തിങ്കളാഴ്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടെയും യുവജന സംഘടനകളുടെയും യോഗം ചേരും.
സ്വാശ്രയ കരാറില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അടിയന്തര നേതൃയോഗം ചേര്‍ന്നത്. സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. എംഎല്‍എമാരുടെ നിരാഹാര സമരത്തിന്‍റെ ഭാവി നാളത്തെ സഭ സമ്മേളനത്തിന് ശേഷം തീരുമാനിക്കും.
ഒന്നാം തീയതി 140 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സമരം വ്യാപിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യുവജന സംഘടനകളുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16