Quantcast

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് 30 കടമുറികള്‍ ഒഴിപ്പിക്കും

MediaOne Logo

Sithara

  • Published:

    25 Nov 2017 1:41 AM GMT

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് 30 കടമുറികള്‍ ഒഴിപ്പിക്കും
X

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് 30 കടമുറികള്‍ ഒഴിപ്പിക്കും

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിനായി ദേവസ്വം ഉടമസ്ഥതയിലുള്ള 30 കടമുറികള്‍ ഒഴിപ്പിക്കാൻ തൃശൂര്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു.

ഗുരുവായൂര്‍ ക്ഷേത്രവികസനത്തിനായി ദേവസ്വം ഉടമസ്ഥതയിലുള്ള 30 കടമുറികള്‍ ഒഴിപ്പിക്കാൻ തൃശൂര്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. മൂന്ന് ദിവസത്തിനകം മുറികള്‍ ഒഴിപ്പിക്കണമെന്നാണ് നിര്‍ദേശം. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍‍സ് ഒരു വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു. എന്നിട്ടും ഒഴിഞ്ഞ് കൊടുക്കുവാന്‍ വ്യാപാരികള്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ വ്യാപാരികൾ സമരവും തുടങ്ങി. തുടര്‍ന്നാണ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. ഒഴിഞ്ഞ്പോകേണ്ടി വരുന്നവരെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കാം എന്ന ദേവസ്വത്തിന്റെ നിര്‍ദേശം വ്യാപാരികൾ അംഗീകരിച്ചിരുന്നില്ല.

TAGS :

Next Story