കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ല
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ല
സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍.
സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രജിസ്ട്രാര്‍ പറഞ്ഞു. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
കഴിഞ്ഞദിവസം ഹൈക്കോടതിയിലെ മാധ്യമ വിലക്കിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കും ചീഫ് സെക്രട്ടറിക്കും പ്രസ് കൌണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നുമായിരുന്നു നോട്ടീസ്.
Adjust Story Font
16