Quantcast

ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകള്‍

MediaOne Logo

Sithara

  • Published:

    25 Nov 2017 2:03 AM GMT

ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകള്‍
X

ഒപിയിലെ തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകള്‍

ഒപിയിലെ തിരക്ക് ഒഴിവാക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി.

ഒപിയിലെ തിരക്ക് ഒഴിവാക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. ഒപി കവാടത്തിന് മുന്നില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യൂ നില്‍ക്കാതെ ടോക്കണ്‍ എടുക്കാനുള്ള സൌകര്യം ഒരുക്കിയത് ആശ്വാസകരമാണെന്ന് രോഗികളും പറയുന്നു.

അതിരാവിലെ ഒപി ടോക്കന് വേണ്ടി നീണ്ട ക്യൂ. പിന്നെ ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ്. കാലങ്ങളായി മെഡിക്കല്‍ കോളജിലെത്തുന്നവരുടെ ദുരിതമാണിത്.‍ ഈ അവസ്ഥയ്ക്ക് മാറ്റം വരികയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ടോക്കണ്‍ വെന്‍ഡിംഗ് മെഷീന്‍ ഒപി കവാടത്തിന് മുന്നില്‍ സ്ഥാപിച്ചത്. ക്യൂ നിന്ന് ശീലിച്ചവര്‍ ആദ്യം ഒന്ന് പരുങ്ങി. പിന്നെ മെഷീനില്‍ വിരലമര്‍ത്തി. വിശ്വാസമാവാതെ ടോക്കണ്‍ തിരിച്ചും മറിച്ചും നോക്കുന്നു. ഇതാണ് രണ്ട് ദിവസമായി ഒപിയിലെ കാഴ്ച.

പദ്ധതി വിജയത്തിനായി രോഗികളും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു. രാവിലെ 6.30 മുതല്‍ ടോക്കണ്‍ എടുക്കാം. ഒപി ബ്ലോക്കില്‍ സ്ഥാപിച്ച ഡിസ്പ്ലേ ബോര്‍ഡില്‍ 7.30 ഓടെ ടോക്കണ്‍ നമ്പര്‍ തെളിയും. ആ നമ്പര്‍ അനുസരിച്ച് ഒപി ടിക്കറ്റ് എടുക്കാം. രണ്ട് ദിവസങ്ങളിലും ഒരു മണിക്കൂറിനകം 1700 ടോക്കണുകളാണ് എടുത്തത്. യുഎസ്ടി ഗ്ലോബല്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍റെ സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്.

TAGS :

Next Story