Quantcast

പിണറായി മുഖ്യമന്ത്രിയാകും

MediaOne Logo

admin

  • Published:

    29 Nov 2017 5:28 AM GMT

പിണറായി മുഖ്യമന്ത്രിയാകും
X

പിണറായി മുഖ്യമന്ത്രിയാകും

പിണറായിയെ നിയമസഭാകക്ഷി നേതാവായി നിര്‍ദേശിക്കുന്നുവെന്ന് സീതാറാം യെച്ചൂരിയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

പിണറായി വിജയന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പിണറായിയെ നിയമസഭാകക്ഷി നേതാവായി നിര്‍ദേശിച്ചത്. വിഎസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. ക്യൂബയില്‍ ഫിദല്‍ കാസ്ട്രോ പ്രവര്‍ത്തിക്കുന്നതുപോലെ കേരളത്തില്‍ വിഎസ് പ്രവര്‍ത്തിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

എകെജി സെന്ററില്‍ രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ നിര്‍ദേശിച്ചത്. സെക്രട്ടറിയേറ്റില്‍ ഇല്ലാത്ത വിഎസിനെ ഇക്കാര്യം എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തി അറിയിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗവും സെക്രട്ടറിയേറ്റ് നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിന്റെയും കോടിയേരിയുടേയും സാന്നിദ്ധ്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചു.

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്നും യെച്ചൂരി അറിയിച്ചു. കാബിനറ്റ് പദവിയോടെ വിഎസിനെ ഇടതുമുന്നണി ചെയര്‍മാനാക്കാനുളള ധാരണ സിപിഎമ്മിനുളളിലുണ്ടെങ്കില്‍ വിഎസിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

TAGS :

Next Story