അറ്റകുറ്റപണികള്‍ക്ക് ചെലവഴിക്കുന്നത് കോടികള്‍; പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് മാത്രം മാറ്റമില്ല
സര്‍ക്കാര്‍ മാനുവല്‍ പ്രകാരമല്ല പലയിടത്തും അറ്റകുറ്റപണികള്‍ നടക്കുന്നത്
റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് കോടികള്‍. എന്നാല്‍ അറ്റകുറ്റപണികള്‍ കഴിഞ്ഞാലും റോഡുകളുടെ അവസ്ഥ പഴയപടി തന്നെ. സര്‍ക്കാര്‍ മാനുവല്‍ പ്രകാരമല്ല പലയിടത്തും അറ്റകുറ്റപണികള്‍ നടക്കുന്നത്.
റോഡുകളുടെ അറ്റകുറ്റപണികള്‍ എങ്ങിനെ നടത്തണമെന്ന് സൂചിപ്പിക്കുന്ന സര്‍ക്കാര്‍ നയരേഖയുണ്ട്. ഇത് പാലിക്കാതെയാണ് പലയിടത്തും അറ്റകുറ്റപണികള്‍. റോഡില്‍ മണലും ചെങ്കലും ഉപയോഗിച്ച് ആശാസ്ത്രീയമായ രീതിയിലാണ് കുഴിയടപ്പ്. ഇത് അപകടങ്ങള്‍ക്ക് പോലും കാരണമാവുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി മേല്‍നോട്ടം വഹിക്കാതെ കരാറുകാരുമായി ഒത്തുകളിക്കുന്നതാണ് അറ്റകുറ്റപണികള്‍ക്ക് ശേഷവും റോഡുകള്‍ തകര്‍ന്ന് തന്നെ കിടക്കുന്നതിന് കാരണം.
Next Story
Adjust Story Font
16