സർക്കാരിന്‍റെ പുതിയ ഐടി നയത്തില്‍ ചര്‍ച്ച തുടങ്ങി
സർക്കാരിന്‍റെ പുതിയ ഐടി നയത്തില്‍ ചര്‍ച്ച തുടങ്ങി
ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച
സംസ്ഥാന സർക്കാരിന്‍റെ പുതിയ ഐടി നയം സംബന്ധിച്ച് വിദഗ്ധരുമായി ആശയവിനിമയം ആരംഭിച്ചു. ഐടി വ്യവസായവും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. കൊച്ചി ഇൻഫോ പാർക്കിൽ നടന്ന ചർച്ചയിൽ നിരവധി ഐടി കമ്പനി മേധാവികൾ പങ്കെടുത്തു.
സംസ്ഥാനത്ത് വര്‍ധിച്ച തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഐടി കയറ്റുമതി ഉയര്‍ത്തുന്നതിനുമായി വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കുവേണ്ടി നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ പദ്ധതികള്‍ ഏറ്റെടുക്കാവുന്നതാണ്. ഐടി പാര്‍ക്കുകളില്‍ കമ്പനികള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ പണിയും. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, ഊര്‍ജ്ജ സുരക്ഷ എന്നിവ ഉറപ്പു വരുത്തും.
ഐടി പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും. ഐടി ഹബ്ബുകള്‍ക്കു ചുറ്റുമുള്ള സാമൂഹിക പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും.
പ്രധാന ദേശീയ, അന്താരാഷ്ട്ര നഗരങ്ങളുമായുള്ള വ്യോമഗതാഗത ശൃംഖല മികവുറ്റതാക്കും. തുടങ്ങിയ നയങ്ങളുടെ കരട് രേഖയിലായിരുന്നു ചർച്ച.
ഐടി രംഗത്തെ വിദഗ്ധരും ഐടി വ്യവസായികളുമായി മൂന്ന് ഘട്ടങ്ങളിലായാണ് ചർച്ച. കഴിഞ്ഞ ദിവസം തിരുവനന്തപുരം ടെക്നോ പാർക്കിൽ നടന്ന ചർച്ചക്ക് ശേഷമായിരുന്നു കൊച്ചിയിലെ ചർച്ച. അടുത്ത ദിവസം കോഴിക്കോട് സൈബർ പാർക്കിലും കരട് രേഖയിൽ ചർച്ച നടക്കും ഐടി പാർക്കുകളുടെ സിഇഒ റിഷികേഷൻ നായർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Adjust Story Font
16