Quantcast

കാസര്‍കോട്ടെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷം

MediaOne Logo

Sithara

  • Published:

    6 Dec 2017 7:47 PM GMT

കാസര്‍കോട്ടെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷം
X

കാസര്‍കോട്ടെ തീരങ്ങളില്‍ കടലാക്രമണം രൂക്ഷം

ജില്ലയില്‍ ആകെയുള്ള 87.65 കിലോമീറ്റര്‍ തീരദേശത്ത് കടല്‍ഭിത്തിയുള്ളത് 10 കിലോമീറ്റര്‍ മാത്രം

കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ജില്ലയില്‍ ആകെയുള്ള 87.65 കിലോമീറ്റര്‍ തീരദേശത്ത് കടല്‍ഭിത്തിയുള്ളത് 10 കിലോമീറ്റര്‍ മാത്രം. തീരദേശത്തെ സംരക്ഷിക്കാന്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന കടലോരവാസികളുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ല.

കാസര്‍കോട് ജില്ലയില്‍ 40 കിലോമീറ്ററോളം പ്രദേശത്താണ് രൂക്ഷമായ കടല്‍ക്ഷോഭമുള്ളത്. കുമ്പള കോയിപ്പാടി, ആരിക്കാടി, ചേരങ്കൈ, ചെമ്പിരിക്ക, കീഴൂര്‍, ചിത്താരി, അജാനൂര്‍, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ കടല്‍ക്ഷോഭം. ഈ സ്ഥലങ്ങളില്‍ പുതിയതായി കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് വന്‍കിട ജലസേചന വിഭാഗം രണ്ട് വര്‍ഷം മുന്‍പ് പദ്ധതി തയ്യാറാക്കിയിരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷനായിരുന്നു ജില്ലയില്‍ ഉള്‍പ്പെടെ കടല്‍ഭിത്തി നിര്‍മിക്കാനാവശ്യമായ ഫണ്ടുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ധനകാര്യ കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ ഫണ്ട് കിട്ടാതായി. ഇതോടെ ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണം നിലച്ചു. കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളാണ് വര്‍ഷവും കടലെടുക്കുന്നത്.

കാസര്‍കോട് ചേരങ്കൈ കടപ്പുറത്ത് മാത്രം 25 വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. അശാസ്ത്രീയമായി കടല്‍ഭിത്തി നിര്‍മ്മിക്കുന്നത് കാരണം കല്ലുകള്‍ ഒന്നൊന്നായി കടലെടുക്കുകയാണ്. ഇങ്ങിനെ ലക്ഷകണക്കിന് രൂപയാണ് പാഴാവുന്നത്. ശാസ്ത്രീയമായി കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

TAGS :

Next Story