Quantcast

കൊല്ലത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

MediaOne Logo

Sithara

  • Published:

    7 Dec 2017 4:31 AM GMT

കൊല്ലത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി;  ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
X

കൊല്ലത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയാണ് പാളം തെറ്റിയത്

കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റി ഒന്‍പത് വാഗണുകള്‍ മറിഞ്ഞു. തൂത്തുക്കുടിയില്‍ നിന്ന് കോട്ടയത്തേക്ക് വളവുമായി പോയ ഗുഡ്‌സ് വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. പാളത്തില്‍ വിള്ളലുണ്ടായതാണ് അപകടകാരണമെന്ന് റെയില്‍വേയുടെ എഫ്‌ഐആറില്‍ സൂചന.

ഇന്നലെ രാത്രി 11.55 ഓടെയാണ് ശാസ്താംകോട്ടയ്ക്കും കരുനാഗപ്പളളിക്കും ഇടയില്‍ മാരാരിത്തോട്ടം കല്ലുകടവ് പാലത്തിന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. പാളത്തില്‍ നിന്ന് വഴുതിമാറിയ വാഗണുകള്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്ക് തെറിച്ചു വീണു. 9 വാഗണുകളാണ് പാളം തെറ്റിയത്. ഇതില്‍ ആറെണ്ണം പൂര്‍ണമായും മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് റെയില്‍പാളത്തിന്റെ ഭാഗമായ ഇലക്ട്രിക്ക് ലൈനില്‍ നിന്ന് തീഗോളങ്ങള്‍ ഉയര്‍ന്നു.

പാളത്തിലുണ്ടായ വിളളലാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ എഫ്‌ഐആറില്‍ സൂചനയുണ്ട്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു.

കണ്ണൂര്‍ എക്‌സ്പ്രസ് കടന്നു പോയതിന് തൊട്ട് പിന്നാലെ വന്ന ഗുഡ്സ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ യാത്രക്കാരെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് . അപകടെത്തെ തുടര്‍ന്ന് 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും വൈകി ഓടുകയാണ്.

റദ്ദാക്കിയ ട്രെയിനുകള്‍

കൊല്ലം-ആലപ്പുഴ പാസഞ്ചര്‍
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍
കൊല്ലം-എറണാകുളം പാസഞ്ചര്‍
എറണാകുളം-കായംകുളം പാസഞ്ചര്‍
എറണാകുളം -കൊല്ലം മെമു (കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)
കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

TAGS :

Next Story