Quantcast

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ കോടതിയിലേക്ക്

MediaOne Logo

Sithara

  • Published:

    11 Dec 2017 11:42 PM GMT

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ കോടതിയിലേക്ക്
X

മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍ കോടതിയിലേക്ക്

പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ പ്രതിഷേധം, നികുതി വരുമാനത്തിലെ കുറവ് എന്നിവയായിരിക്കും ഹരജി മുഖേന കോടതിയെ അറിയിക്കുക. അതിനിടെ സംസ്ഥാനപാതകളെ ഡിനോട്ടിഫൈ ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്. എക്സൈസിന്‍റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍, എക്സൈസ് കമ്മീഷണര്‍‌ ഋഷിരാജ് സിംങ്, പൊതുമാരമാത്ത് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രിംകോടതിയെ സമീപിക്കാന്‍ താരുമാനിച്ചത്.

വിധി പൂര്‍ണ്ണതോതില്‍ നടപ്പാക്കാന്‍ മൂന്ന് മാസത്തെ കാലാവധി ആയിരിക്കും ചോദിക്കുക. ജനങ്ങളുടെ പ്രതിഷേധം മൂലമുണ്ടാകുന്ന ക്രമസാമാധാന പ്രശ്നം, നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന 5000 കോടി രൂപയുടെ കുറവ് തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയായിരിക്കും ഹര്‍ജി നല്‍കുക. തിങ്കാളാഴ്ച തന്നെ ഹര്‍ജി നല്‍കാന്‍ ഋഷിരാജ് സിംഗിനെ ചുമതലപ്പെടുത്തിയതായി ജി സുധാകരന്‍ വ്യക്തമാക്കി.

സംസ്ഥാന പാതകള്‍ ഡിനോട്ടിഫൈ ചെയ്ത് ജില്ലാപാതകള്‍ ആക്കുക, കള്ള് ഷാപ്പ് വഴി മദ്യം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രദേശവാസികള്‍ അല്ലാത്തവര്‍ പോലും മദ്യശാലകള്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

TAGS :

Next Story