Quantcast

ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടി: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

MediaOne Logo

Sithara

  • Published:

    11 Dec 2017 4:38 PM GMT

ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടി: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
X

ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടി: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരായ പൊലീസ് നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജിഷ്ണുവിന്‍റെ കുടംബത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് ക്ലീന്‍ചിറ്റ് നല്‍കി ഐജി മനോജ് എബ്രഹാമിന്‍റെ അന്തിമ റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ മഹിജക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ നല്‍കിയ സര്‍ട്ടിഫിക്കേറ്റും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതാണ് ഐജി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം.‍‍‍ ഡിജിപി ഓഫീസിന് മുന്‍പില്‍ പ്രശ്നങ്ങള്‍ ഉണ്ടായ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹിജക്ക് അവര്‍ പറയുന്നത് പോലെ ബൂട്ട് കൊണ്ടുളള ചവിട്ടേറ്റിട്ടില്ല. ഇത് സ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും റിപ്പോര്‍ട്ടിനൊപ്പം വെച്ചിട്ടുണ്ട്. ഡിജിപി ഓഫീസിന് മുന്‍പില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. എസ് യു സി ഐ നേതാക്കളാണ് ഗൂഢാലോചനക്ക് നേത്യത്വം നല്‍കിയത്. എന്നാല്‍ കെ എം ഷാജഹാനും ഹിമവല്‍ഭദ്രാനന്ദനയും നേരിട്ട് ഗൂഢാലോചന നടത്തിയതിന് ഇതുവരെ തെളിവില്ലെന്നും വിശദീകരിക്കുന്നു. റിപ്പോര്‍ട്ടിനെ തള്ളി പ്രതിപക്ഷം രംഗത്ത് വന്നു.

ഐജി നല്‍കിയ വസ്തുതാത വിവര റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിക്കും. ശേഷമായിരിക്കും റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ സ്വീകരിക്കുക. ഐജിയുടെ റിപ്പോര്‍ട്ട് മറികടന്ന് മഹിജ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപി നടപടി എടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

TAGS :

Next Story