Quantcast

വികസന സ്വപ്നം പങ്കുവെച്ച് സ്ഥാനാര്‍ഥികള്‍ ഒരുവേദിയില്‍

MediaOne Logo

admin

  • Published:

    11 Dec 2017 5:36 PM GMT

വികസന സ്വപ്നം പങ്കുവെച്ച് സ്ഥാനാര്‍ഥികള്‍ ഒരുവേദിയില്‍
X

വികസന സ്വപ്നം പങ്കുവെച്ച് സ്ഥാനാര്‍ഥികള്‍ ഒരുവേദിയില്‍

വികസന സ്വപ്നം പങ്കുവെച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഒരേവേദിയില്‍

വികസനത്തിന് രാഷ്ട്രീയം തടസമല്ലെന്ന് തെളിയിച്ച് സ്ഥാനാര്‍ഥികളുടെ സംഗമം. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഷ്ട്രീയം നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് വികസന സ്വപ്നം പങ്കുവെച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഒരേവേദിയില്‍ എത്തിയത്.

സ്ഥാനാര്‍ഥികളും കക്ഷികളും രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്നതിനിടെയാണ് വേറിട്ട സ്ഥാനാര്‍ഥി സംഗമത്തിന് തലസ്ഥാനം സാക്ഷിയായത്. വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന പൊതു അഭിപ്രായവുമായാണ് ഇടത്-വലത്-ബിജെപി സ്ഥാനാര്‍ഥികള്‍ ഒരേവേദിയില്‍ ഒരുമിച്ചത്.

കോവളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിജമീല പ്രകാശം, യുഡിഎഫ് സ്ഥാനാര്‍ഥി എം വിന്‍സന്റ്, എന്‍ഡിഎ സ്ഥാനാര്‍ഥി ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി കെ ആന്‍സലന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ എന്നിവരാണ് വികസനത്തിന് രാഷ്ട്രീയം തടസമല്ലെന്ന സന്ദേശവുമായി വേദിയിലെത്തിയത്. കരമന -കളിയിക്കാവിള റോഡ് വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ആക്ഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിലാണ് അഞ്ച് പേരും പങ്കെടുത്തത്.

തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലും നാടിന്റെ വികസനത്തിനായി രാഷ്ട്രീയ ഐക്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

TAGS :

Next Story