മന്ത്രിസഭ യോഗ തീരുമാനങ്ങളുടെ രഹസ്യ സ്വഭാവം തുടരുന്നു
മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്നും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും വിവരാവകാശ കമ്മീഷണര്‍ നേരത്തെ....
മന്ത്രിസഭ യോഗ തീരുമാനങ്ങളുടെ രഹസ്യ സ്വഭാവം തുടരുന്നു. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്നും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും വിവരാവകാശ കമ്മീഷണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലയളവായ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭ യോഗതീരുമാനങ്ങളും മിനുറ്റ്സും ലഭിക്കുന്നതിനായാണ് വിവരാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയത്. രഹസ്യ സ്വഭാവമുള്ള യോഗതീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് വിശദീകരണം നല്‍കി അപേക്ഷ മടക്കി. പിന്നീട് വിവരാവകാശ കമ്മീഷണറെ സമീപിക്കുകയും തുടര്‍ന്ന് ലഭിച്ച മറുപടിയുടെയും പകര്‍പ്പാണിത്.
ഉത്തരവ് പ്രകാരം മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കുന്നു. ജൂലൈ 7 ന് ആണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. മതിയായ കാരണമില്ലാതെയാണ് അപേക്ഷകള്‍ മടക്കുന്നതെന്നും യോഗതീരുമാനങ്ങള്‍ പരസ്യമാക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തയിട്ടും സ്ഥിതി തുടരുകയാണ്. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ ലഭ്യമാക്കാനായി ലഭിക്കുന്ന അപേക്ഷകള്‍ പഴയ അതേ കാരണങ്ങള്‍ നിരത്തി പൊതുഭരണ വകുപ്പ് മടക്കുകയാണ്
Adjust Story Font
16