Quantcast

തിരുവനന്തപുരം നഗരസഭയില്‍ നാല് കോടിയുടെ അഴിമതി

MediaOne Logo

Khasida

  • Published:

    13 Dec 2017 1:10 AM GMT

തിരുവനന്തപുരം നഗരസഭയില്‍ നാല് കോടിയുടെ അഴിമതി
X

തിരുവനന്തപുരം നഗരസഭയില്‍ നാല് കോടിയുടെ അഴിമതി

ക്രമക്കേട് കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വകുപ്പ്

തിരുവനന്തപുരം നഗരസഭയില്‍ വന്‍ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്നാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി നഗരസഭയുടെ 52 ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഓഡിറ്റ് വകുപ്പ് പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം നഗരസഭയുടെ 01.04.2014 മുതല്‍ 31.03.2015 വരെയുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. 400,01,61,737 രൂപയാണ് ആകെ വരവ്. എന്നാല്‍ 4,36,69,350 രൂപയുടെ കണക്ക് തൃപ്തികരമല്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയുടെ പ്രധാന ഓഫീസിലും സോണല്‍ഓഫീസിലും നികുതി രജസിട്രര്‍ സൂക്ഷിച്ചിട്ടില്ല. അനുമതിയില്ലാതെയാണ് 601 വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇല്ലാത്ത കണക്കുകള്‍ കാണിച്ച് തുക എഴുതിയെടുണ്ട്.

ഈ വര്‍ഷം ജൂലൈ 28ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ നഗരസഭയോട് ഓഡിറ്റ് വകുപ്പ് ആവശ്യപ്പെട്ടു.
മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ക്രമക്കേടുണ്ട്. 1985 മുതല്‍ ഇതുവരെ ക്രമക്കേട് കണ്ടെത്തിയ 52 ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story