Quantcast

യൂണിവേഴ്സിറ്റി കോളജില്‍ നടന്നത് സംഘി മോഡല്‍ ആക്രമമെന്ന് ആഷിഖ് അബു

MediaOne Logo

Damodaran

  • Published:

    13 Dec 2017 4:17 PM

യൂണിവേഴ്സിറ്റി കോളജില്‍ നടന്നത് സംഘി മോഡല്‍ ആക്രമമെന്ന് ആഷിഖ് അബു
X

യൂണിവേഴ്സിറ്റി കോളജില്‍ നടന്നത് സംഘി മോഡല്‍ ആക്രമമെന്ന് ആഷിഖ് അബു

എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം

യൂണിവേഴ്സിറ്റി കോളജില്‍ നടന്നത് സംഘി മോഡല്‍ ആക്രമമെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ ഇരകള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി എസ്എഫ്ഐയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ആഷിഖ് അബു ആഞ്ഞടിച്ചത്, എസ്എഫ്ഐയുടെ രണ്ട് രൂപ മെമ്പറാണെങ്കില്‍ പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും പൊലീസ് നട്ടല്ലോടെ പരാതി സ്വീകരിച്ച് നടപടിയെടുക്കണമെന്നും പോസ്റ്റ് ആവശ്യപ്പെടുന്നു.

" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് 'സംഘി മോഡൽ 'ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . #ഇരകൾക്കൊപ്പം.

TAGS :

Next Story