Quantcast

ഘടകകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കാനുറച്ച് കോണ്‍ഗ്രസ്

MediaOne Logo

admin

  • Published:

    15 Dec 2017 10:22 AM GMT

ഘടകകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കാനുറച്ച് കോണ്‍ഗ്രസ്
X

ഘടകകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിക്കാനുറച്ച് കോണ്‍ഗ്രസ്

മുന്നണിയില്‍ അധികം വരുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കില്ലെന്ന് മാത്രമല്ല ഘടകകക്ഷികള്‍ക്ക് സിറ്റിങ് സീറ്റുകള്‍ പോലും കൊടുക്കാന്‍ മടിക്കുന്നു.

ഘടകകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുന്നത് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. മുന്നണിയില്‍ അധികം വരുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കില്ലെന്ന് മാത്രമല്ല ഘടകകക്ഷികള്‍ക്ക് സിറ്റിങ് സീറ്റുകള്‍ പോലും കൊടുക്കാന്‍ മടിക്കുന്നു. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് ഹൈകമാന്‍ഡിന്‍റെ പിന്തുണയുണ്ടെന്നും സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കക്ഷികളുടെ എണ്ണം യുഡിഎഫില്‍ കുറവാണ്. കേരള കോണ്‍ഗ്രസ് ബി മുന്നണി വിട്ടു. ജെഎസ്എസും സിഎംപിയും പിളര്‍ന്നു. ഉണ്ടായിരുന്ന ഒരു വിഭാഗം ജെഎസ്എസിനെ അടുത്തിടെ പുറത്താക്കി. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും ജെഎസ്എസിനുമായി ഉണ്ടായിരുന്ന 6 സീറ്റ് ബാക്കിയായി. മെലിഞ്ഞ സിഎംപിക്ക് ഒരു സീറ്റ് മാത്രം നല്‍കാനും ധാരണയായി. അപ്പോള്‍ ബാക്കിവന്നത് 2 സീറ്റ്. പി സി ജോര്‍ജിന് പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മാണി കോണ്‍ഗ്രസ് പിരിഞ്ഞത് മുതലാക്കി പൂഞ്ഞാറും കുട്ടനാടും പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട മാണിക്ക് ഇതിനെ വലിയ തോതില്‍ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ മൂന്ന് സീറ്റില്‍ മത്സരിച്ച ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് മാത്രമേ ഉറപ്പ് നല്‍കിയിട്ടുള്ളൂ.

മുന്നണിയില്‍ 12 സീറ്റുകള്‍ ബാക്കി വരുമ്പോള്‍ ആര്‍എസ്പിക്ക് മാത്രമേ സീറ്റ് അധികമായി നല്‍തേണ്ടതുള്ളൂ. അതും പരമാവധി 4 സീറ്റിലൊതുങ്ങാനാണ് സാധ്യത. രാജ്യസഭാ സീറ്റ് നല്‍കിയതോടെ ജെഡിയുവിന്‍റെ പരാതിയും മാറി. അധിക സീറ്റ് ചോദിക്കാന്‍ സാധ്യതയുണ്ടായിരുന്ന മുസ്ലിം ലീഗുമായി ആദ്യമേ ധാരണയെത്തിയതോടെയാണ് മറ്റു കക്ഷികളെ മെരുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്. 24 സീറ്റില്‍ മത്സരിച്ച് 20 സീറ്റില്‍ ജയിച്ച ലീഗ് അധികം സീറ്റ് വേണ്ടെന്ന നിലപാടിലെത്തി. സീറ്റ് വിഭജനത്തില്‍ പല കക്ഷികള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം അത് കടക്കില്ലെന്ന ബോധ്യം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ 8 സീറ്റെങ്കിലും അധികം ലഭിക്കാനാണ് ഇപ്പോഴത്തെ നിലയില്‍ സാധ്യത. ചെറുപാര്‍ട്ടികള്‍ക്ക് അധികം സീറ്റ് നല്‍കേണ്ടെന്ന നിര്‍ദേശം ഹൈകമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയതായും സൂചനയുണ്ട്.

TAGS :

Next Story