സുധീരന്റെ വാഹനത്തിന് നേരെ കല്ലേറ്
സുധീരന്റെ വാഹനത്തിന് നേരെ കല്ലേറ്
കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാഹനത്തിന് നേരെ കല്ലേറ്. നെയ്യാറ്റിന്‍കരയ്ക്ക് സമീപം കുളത്തൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാഹനത്തിന് നേരെ കല്ലേറ്. നെയ്യാറ്റിന്‍കരയ്ക്ക് സമീപം കുളത്തൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. വാഹനത്തില്‍ നിന്ന് സുധീരന് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം റൂറല്‍ എസ്.പി ഷഫീന് അഹമ്മദിന് നിര്‍ദ്ദേശം നല്കി. ബാലരാമപുരത്ത് കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു വി എം സുധീരന്.
Next Story
Adjust Story Font
16