Quantcast

വന്യമൃഗശല്യം: നഷ്ടപരിഹാര തുക വര്‍ധിപ്പിയ്ക്കുമെന്ന് വനംമന്ത്രി

MediaOne Logo

Khasida

  • Published:

    16 Dec 2017 9:43 PM GMT

വന്യമൃഗശല്യം: നഷ്ടപരിഹാര തുക വര്‍ധിപ്പിയ്ക്കുമെന്ന് വനംമന്ത്രി
X

വന്യമൃഗശല്യം: നഷ്ടപരിഹാര തുക വര്‍ധിപ്പിയ്ക്കുമെന്ന് വനംമന്ത്രി

വനംവകുപ്പിലെ ഒഴിവുകള്‍ നികത്തും. വന്യമൃഗശല്യത്തിന് പരിഹാരം കാണും.

വന്യമൃഗശല്യം കാരണമുണ്ടാകുന്ന നാശങ്ങള്‍ക്ക് നഷ്ട പരിഹാര തുക വര്‍ധിപ്പിയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് വനംമന്ത്രി അഡ്വ.കെ. രാജു. വയനാട്ടില്‍ കര്‍ഷകരുടെയും ജനപ്രിതിനിധികളുടെയും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ഇതിനായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും കെ.രാജു പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വയനാട്ടില്‍ വന്യമൃഗങ്ങളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത് ഏഴു പേരാണ്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത്. കേന്ദ്രസര്‍ക്കാറുമായി ആലോചിച്ചും സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൂട്ടിയും നഷ്ടപരിഹാര തുക വര്‍ധിപ്പിയ്ക്കും. വനംവകുപ്പിലെ ജീവനക്കാരുടെ കുറവും പരിധിവരെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിയ്ക്കും. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് കാര്യക്ഷമമായ നടപടികളുണ്ടാകും.

വനംവകുപ്പ് നടപ്പാക്കിയ എസ്എംഎസ് അലര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. രാവിലെ വയനാട്ടിലെത്തിയ മന്ത്രി, കല്‍പറ്റയില്‍ മില്‍മയുടെ വാര്‍ഷികാഘോഷ സമാപനവും ബട്ടര്‍, പനീര്‍ യൂണിറ്റുകളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിയ്ക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനുമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

TAGS :

Next Story