മെട്രോമാന്‍ പൂര്‍ണ സംതൃപ്തനാണ്
മെട്രോമാന്‍ പൂര്‍ണ സംതൃപ്തനാണ്
കൊച്ചി മെട്രോ ട്രാക്കിലാവുമ്പോള്‍ അതിന്‍റെ സാങ്കേതിക മികവില്‍ മലയാളിയായ മെട്രോമാന്‍ ഇ ശ്രീധരന്‍റെ മുദ്രയുണ്ടാകും
കൊച്ചി മെട്രോ ട്രാക്കിലാവുമ്പോള്‍ അതിന്‍റെ സാങ്കേതിക മികവില്‍ മലയാളിയായ മെട്രോമാന്‍ ഇ ശ്രീധരന്‍റെ മുദ്രയുണ്ടാകും. ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവായി പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിക്കുമ്പോള്‍ സൌമന്യനായ ശ്രീധരന്‍ പൂര്‍ണ സംതൃപ്തനാണ്.
മെട്രോമാനെന്ന വിളിപ്പേര് ഈ മനുഷ്യന് അല്‍പ്പം പോലും തലക്കനം ഉണ്ടാക്കിയില്ല. പാമ്പന്‍ പാലവും കൊങ്കണ്‍റെയില്‍വെയും ഡല്‍ഹി മെട്രോയുമെല്ലാം ഈ മനുഷ്യന്‍റെ വികസന സ്വപ്നങ്ങളുടെ പരിണത ഫലമായിരുന്നു. മെട്രോയെന്ന ആശയം ഉദിച്ചപ്പോള്‍ മുന്‍ സര്‍ക്കാരിനുള്‍പ്പെടെ ആര്‍ക്കും ശ്രീധരനെന്ന പേരല്ലാതെ മറ്റൊന്നും തെളിഞ്ഞില്ല.
2004ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ അനുമതിയോടെ നിര്‍മാണം ഏറ്റെടുത്ത ഇ ശ്രീധരനും ഡിഎംആര്‍സിയും പിന്നീട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഒപ്പം വിവാദങ്ങളും. പിന്നീട് പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതും ഡിഎംആര്‍സിക്കൊപ്പമേ താന്‍ ഉണ്ടാകൂ എന്ന ശ്രീധരന്‍റെ നിലപാടും ഉള്‍പ്പെടെ പലതും വാര്‍ത്തയും വിവാദവുമായി. ഒടുവില്‍ ഉദ്ഘാടന വേദിയിലില്‍ ഇരുത്തുന്നുന്നതില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയതും വിവാദമായി. അവിടെയും ചിരിച്ചു കൊണ്ട് സംയമനത്തോടെ മറുപടി നല്‍കുന്ന മെട്രോമാനെയാണ് കണ്ടത്. അവസാനം ലൈറ്റ് മെട്രോ നടപ്പാക്കണമെന്ന നിര്‍ദ്ദേശം കൂടി ഉയര്‍ത്തിയാണ് വികസന മാന്ത്രികന്‍ മറുപടി നല്‍കുന്നത്.
Adjust Story Font
16