കക്കയം ജിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിടനിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം
കക്കയം ജിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിടനിര്‍മ്മാണത്തില്‍ അഴിമതിയെന്ന് ആരോപണം
റോഡിനോട് ചേര്‍ന്നുളള സ്ഥലം അധ്യാപകന്‍ സ്വന്തമാക്കി. മുകളില്‍ പാറയടക്കമുളള ഭൂമി സ്‌കൂളിനായി നല്കിയെന്നാണ് ആരോപണം.
കാട്ടുമൃഗങ്ങളെ ഭയന്ന് കക്കയം ജി എല്‍ പി സ്‌കൂളിലേക്കെത്താത്ത കുട്ടികള്‍ക്കായി പുതുതായി നിര്‍മിച്ച സ്‌കൂളിനായി സ്ഥലം വാങ്ങിയതിലും കെട്ടിടം പണിതതിലും അഴിമതി നടന്നതായി ആരോപണം. മുന്‍ പ്രധാനാധ്യാപകന്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ സ്ഥലം സ്വന്തം പേരിലാക്കുകയായിരുന്നെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയിട്ടുണ്ട്.
കക്കയം ജി എല്‍ പി സ്‌കൂളിനായി മുന്‍ പ്രധാനാധ്യാപകനും കൂരാചുണ്ട് പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്നാണ് സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് കക്കയം റോഡിനോട് ചേര്‍ന്നുളള ഒരേക്കര്‍പത്ത് സെന്റ് സ്ഥലം.
ഇതില്‍ 50 സെന്റ് സ്ഥലം സ്‌കൂളിന്റെ പേരിലും ബാക്കി സ്ഥലം മുന്‍ പ്രധാനാധ്യാപകന്റെ പേരിലുമാണ്. റോഡിനോട് ചേര്‍ന്നുളള സ്ഥലം അധ്യാപകന്‍ സ്വന്തമാക്കി. മുകളില്‍ പാറയടക്കമുളള ഭൂമി സ്‌കൂളിനായി നല്കിയെന്നാണ് ആരോപണം. ഒപ്പം തന്റെ സ്ഥലത്തു കൂടെയുളള വഴി അടയ്ക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിലെത്തണമെങ്കില്‍ കുറച്ച് കഷ്ടപ്പെടും.
കെട്ടിട നിര്‍മ്മാണവും അശാസ്ത്രീയമായാണ് നടത്തിയത്. എല്‍ പി സ്‌കൂളില്‍ നാല് ക്ലാസ്മുറികള്‍ വേണ്ടിടത്ത് രണ്ടെണ്ണം മാത്രം. കുടിവെള്ളമില്ല. മറ്റ് അടിസ്ഥാനസൌകര്യങ്ങളുമില്ല. ഇതോടെ ഈ വര്‍ഷം സ്‌കൂളിന് പ്രവര്‍ത്തനമാരംഭിക്കാനായില്ല.
പഞ്ചായത്ത് വഴി കണ്ടെത്തിയാലും രണ്ട് ക്ലാസ്മുറികള്‍ മാത്രമായതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ഇവിടെക്ക് മാറ്റാന്‍ കഴിയ്യില്ല. സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കക്കയം അമ്പലവയല്‍ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കും സമീപത്തെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയമാകുന്ന കൂരൂചുണ്ട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ഇല്ലാതാകും.
Adjust Story Font
16