മേക്കപ്പ് ആര്‍ടിസ്റ്റുകളുടെ സെമിനാര്‍ പങ്കാളിത്തമില്ലാതെ പൊളിഞ്ഞു

മേക്കപ്പ് ആര്‍ടിസ്റ്റുകളുടെ സെമിനാര്‍ പങ്കാളിത്തമില്ലാതെ പൊളിഞ്ഞു
സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ പങ്കാളിത്തമില്ലാതെ പൊളിഞ്ഞു
സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ പങ്കാളിത്തമില്ലാതെ പൊളിഞ്ഞു. വലിയ ആഘോഷമായി നടത്താനിരുന്ന പരിപാടിയാണ് ആളില്ലാത്തതിനെ തുടര്‍ന്ന് പാളിയത്. മുന്‍നിര താരങ്ങളടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.
കേരളത്തിലെ മേക്കപ്പ് ആര്‍ട്സിറ്റുകളെ പുതിയ രീതികള്‍ പരിശീലിപ്പിക്കാനാണ് മേക്കപ്പ് ആര്‍ടിസ്റ്റ് യൂനിയന്‍ ക്രയലോണുമായി ചേര്‍ന്ന് കൊച്ചിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹൈദരാബാദില്‍ നടക്കേണ്ടിയിരുന്ന സെമിനാര്‍ സംസ്ഥാനത്തെ യൂനിയന്‍ ഭാരവാഹികള്‍ ഇടപെട്ടാണ് കൊച്ചിയിലേക്ക് മാറ്റിയത്. എന്നാല്‍ പരിപാടിക്കെത്തിയത് എത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഹോളിവുഡ് മേക്കപ്പ് ആര്‍ടിസ്റ്റ് ജോര്‍ദാന്‍ പ്ലാത് നയിക്കുന്ന പരിശീലന പരിപാടി ആര്‍ടിസ്റ്റുകള്‍ ബഹിഷ്കരിച്ചത് സംഘാടകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.
ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന നടന്‍ ദിലീപും ഷൂട്ടിങ് തിരക്കിലായതിനാല്‍ എത്താനാവില്ലെന്ന് അറിയിച്ചതോടെ സംഘാടകര്‍ വെട്ടിലായി. 250 അംഗങ്ങളുള്ള അസോസിയേഷനില്‍ നിന്നും 60 പേരെയെങ്കിലും പരിശീലന പരിപാടിയില്‍ പ്രതീക്ഷിച്ചിരുന്നു. രണ്ട് ദിവസത്തെ സെമിനാര്‍ ആണ് എറണാകുളം ഗ്രാന്‍റ് ഹോട്ടലില്‍ നടക്കുന്നത്.
Adjust Story Font
16