നോട്ട് നിരോധം: രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു
ജിസ്ട്രേഷന്‍ വകുപ്പിന്റെ ശരാശി വരുമാനത്തിലുണ്ടായത് 85 ശതമാനത്തിന്റെ കുറവാണ്. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും ഇടിവുണ്ടായി.
നോട്ട് നിരോധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു.രജിസ്ട്രേഷന്‍ വകുപ്പിന്റെ ശരാശി വരുമാനത്തിലുണ്ടായത് 85 ശതമാനത്തിന്റെ കുറവാണ്. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും ഇടിവുണ്ടായി.
നോട്ട് നിരോധം രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ച നവംബര്‍ എട്ടാം തീയതിക്ക് ശേഷം രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തില്‍ ശരാശരിയില്‍ നിന്ന് 85 ശതമാനം കുറവുണ്ടായി..നവംബര്‍ 3 മുതല്‍ 8 വരെ 9.40 കോടി രൂപയുടെ ശരാശരി വരുമാനം ലഭിച്ചപ്പോള്‍ ഒന്‍പതാം തീയതി അത് 1.49 കോടിയായി കുറഞ്ഞു.ഇതില്‍ 42.50 ലക്ഷം രൂപ മാത്രമാണ് ഫീസ് ഇനത്തില്‍ ലഭിച്ചത്.ആധാരങ്ങളുടെ രജിസട്രേഷനിലും 55 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള സ്ഥലങ്ങളുടെ രജിസ്ട്രേഷനിലും ഇടിവുണ്ടായി.
അതേ സമയം പണലഭ്യത കൂടുന്നതിനുസരിച്ച് രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
Adjust Story Font
16