നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണമെന്ന് എകെ ആന്‍റണി
പാര്‍ട്ടിയുടെ മാത്രമല്ല നേതാക്കളുടേയും കാലിനടയിലെ മണ്ണ് ഒലിച്ച് പോകുന്നുണ്ടന്ന് ആന്റണി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.സ്തുതിതിപാഠകര്‍ പറയുന്നത് വിശ്വസിരിക്കരുതെന്ന ഉപദേശവും.....
കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ അത്യപ്തി പ്രകടിപ്പിച്ചും ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചും എ.കെ ആന്റണി.പാര്‍ട്ടിയുടെ മാത്രമല്ല നേതാക്കളുടേയും കാലിനടയിലെ മണ്ണ് ഒലിച്ച് പോകുന്നുണ്ടന്ന് ആന്റണി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.സ്തുതിതിപാഠകര്‍ പറയുന്നത് വിശ്വസിരിക്കരുതെന്ന ഉപദേശവും എ.കെ ആന്റണി നല്‍കി. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ എഐസിസി നേത്യത്വം ഉമ്മന്‍ചാണ്ടിക്കൊപ്പമല്ലന്ന് സൂചിപ്പിക്കുന്നതാണ് ആന്റണിയുടെ നിലപാട്.
നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. നേതാക്കള്‍ തമ്മിലടിക്കുന്ന പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാര്‍ എങ്ങനെ വരുമെന്ന് ചോദിച്ച ആന്‍റണി പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥിതിയില്‍ അതീവ ദുഃഖിതനാണെന്നും കൂട്ടിച്ചേര്‍ത്തു.
കെപിസിസി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിലെ അമര്‍ഷമാണ് ആന്റണി പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സ്തുതി പാഠകരെന്ന പരാമര്‍ശം ഉമ്മന്‍ ചാണ്ടിയോട് ഏറ്റവും അടുപ്പമുള്ള കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍,എംഎം ഹസന്‍,തന്പാനൂര്‍ രവി,ബെന്നി ബഹനാന്‍ എന്നിവരെ ലക്ഷ്യമിട്ടാണെന്നും സൂചനയുണ്ട്. ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയെ കാണാനിരിക്കെ എ വിഭാഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആന്റണി നടത്തിയ പരസ്യ പ്രതികരണം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചേരിപ്പോരില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
Adjust Story Font
16