ഹരിപ്പാട് വീണ്ടും ജയിച്ച് കയറാന്‍ ചെന്നിത്തല
ഹരിപ്പാട് വീണ്ടും ജയിച്ച് കയറാന്‍ ചെന്നിത്തല
നിയമസഭാ മത്സരത്തിന് ആഗ്രഹിക്കുമ്പോഴെല്ലാം രമേശ് ചെന്നിത്തലയുടെ മനസെത്തുന്നത് ഹരിപ്പാട്ടേക്കാണ്. സിപിഐയുടെ സംസ്ഥാന നേതാവ് പി.പ്രസാദാണ് രമേശ് ചെന്നിത്തലയുടെ പ്രധാന എതിരാളി.
നിയമസഭാ മത്സരത്തിന് ആഗ്രഹിക്കുമ്പോഴെല്ലാം രമേശ് ചെന്നിത്തലയുടെ മനസെത്തുന്നത് ഹരിപ്പാട്ടേക്കാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് വിദ്യാർഥി സംഘടനാ പ്രവർത്തന കാലത്ത് തന്നെ സഹായിച്ച മണ്ഡലമെന്നതാണ് ഈ സെലക്ഷന്‍റെ കാരണം. സിപിഐയുടെ സംസ്ഥാന നേതാവ് പി.പ്രസാദാണ് രമേശ് ചെന്നിത്തലയുടെ പ്രധാന എതിരാളി.
നീണ്ട ഇടവേളക്ക് ശേഷം ഹരിപ്പാട്ടെത്തി ജനവിധി തേടിയപ്പോഴും അൽപം താമസിച്ചാണെങ്കിലും വീണ്ടും മന്ത്രിയാകാനും വിധിയുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തി വിജയിച്ച രമേശ് ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായ ഇവിടെ പ്രസാദ് എതിരാളിയായി എത്തിയതോടെ മത്സരം കാര്യമായി. എതിരാളിയുടെ പ്രവർത്തനത്തിന് അനുസരിച്ച പ്രചാരണമാണ് കാഴ്ച വക്കുന്നത്. മന്ത്രി പറയുന്ന വികസനവാദം പൊള്ളയാണെന്ന വാദമാണ് എൽഡിഎഫ് ഉയർത്തുന്നത്.
ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3145 വോട്ട് മാത്രമായിരുന്ന ബിജെപി ഇവിടെ നില മെച്ചപ്പെടുത്താനുള്ള പോരാട്ടത്തിലാണ്.
Adjust Story Font
16