'ഇനിയൊരു ജിഷ ഉണ്ടാകരുത്, ഓരോ സ്ത്രീയ്ക്കും കാവലാകുക'
'ഇനിയൊരു ജിഷ ഉണ്ടാകരുത്, ഓരോ സ്ത്രീയ്ക്കും കാവലാകുക'
പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതി തേടി ശബ്ദമുയര്‍ത്തുന്നവരുടെ
പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് വിധേയയാക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതി തേടി ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടായ്മയിലേക്ക് നടന്‍ മമ്മൂട്ടിയും. ഫേസ്‍ബുക്കിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
'ഇന്നലെ വരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം. ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു; നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു. അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നു കൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കു വേണ്ടിയും രക്തബന്ധത്തിനു വേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക'.
#JusticeForJisha ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരിൽ അഭിമാനിച്ചിരുന്നു നാം.ഡൽഹിയിൽ നിർഭയയെന്ന് വിളിക്കപ്പെട്ട ...
Posted by Mammootty on Tuesday, May 3, 2016
Adjust Story Font
16