പന്തളം സുനില്‍ ഫൌണ്ടേഷന്‍ അവാര്‍ഡില്‍ തട്ടിപ്പ് നടത്തി; ശൂരനാട് രാജശേഖരനെതിരെ ഉണ്ണിത്താന്‍
പന്തളം സുനില്‍ ഫൌണ്ടേഷന്‍ അവാര്‍ഡില്‍ തട്ടിപ്പ് നടത്തി; ശൂരനാട് രാജശേഖരനെതിരെ ഉണ്ണിത്താന്‍
ശൂരനാട് ചെയര്‍മാനായ പന്തളം സുനില്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ രവീന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ചതില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം
കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശൂരനാട് ചെയര്‍മാനായ പന്തളം സുനില്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ രവീന്ദ്രന്‍ നായര്‍ക്ക് സമ്മാനിച്ചതില്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സമ്മാനത്തുക പൂര്‍ണമായി നല്‍കാതെ കബിളിപ്പിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. അതേസമയം പന്തളം സുനില്‍ ഫൌണ്ടേഷന്‍ ആരോപണം നിഷേധിച്ചു.
കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും യൂത്ത്‌കോണ്‍ഗ്രസ് നേതാവ് വിഷ്ണു സുനില്‍ സെക്രട്ടറിയുമായ പന്തളം സുനില്‍ ഫൗണ്ടേഷന്റെ ഇത്തവണത്തെ പുരസ്‌കാരം പ്രശസ്ത സിനിമ നിര്‍മ്മാതാവും, വ്യവസായിയുമായ രവീന്ദ്രന്‍ നായര്‍ക്കാണ് സമ്മാനിച്ചത്. ശില്‍പവും അന്‍പതിനായിരും രൂപയുമായിരുന്നു സമ്മാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പതിനായിരം രൂപയുടെ ചെക്ക് മാത്രമെ രവീന്ദ്രന്‍നായര്‍ക്ക് നല്‍കിയുള്ളു. ചെയര്‍മാന്‍ ശൂരനാട് രാജശേഖരന്‍ ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം.
പന്തളം സുനില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം ശൂരനാട് രാജശേഖരന്‍ രാജിവെയ്ക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്‍പതിനായിരം രൂപയില്‍ 40000 രൂപ അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ നായരുടെ സമ്മതത്തോടെ സര്‍ക്കാര്‍ പുവര്‍ഹോമിന് നല്‍കുകയാണ് ഉണ്ടായതെന്നും പന്തളം സുനില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി വിഷ്ണു സുനില്‍ പറഞ്ഞു. വിഷയത്തില്‍ രവീന്ദ്രന്‍ നായരും കുടുംബവും പ്രതികരിക്കാന്‍ തയ്യാറായില്ല.
Adjust Story Font
16