Quantcast

ലീഗ് നടപടികള്‍ വിമതരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്

MediaOne Logo

admin

  • Published:

    28 Dec 2017 8:23 PM GMT

ലീഗ് നടപടികള്‍ വിമതരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്
X

ലീഗ് നടപടികള്‍ വിമതരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ്

സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് സംഘടനയിലെ പ്രധാന ചുമതലകള്‍ നല്‍കി അനുനയിപ്പിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയാണ് യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശത്തിന് വഴിവെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത നേതാക്കള്‍ക്ക് പാര്‍ട്ടിയിലെ പ്രധാന പദവികള്‍ നല്‍കിയതിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശം. വിമതരെ പ്രോല്‍സാഹിപ്പിക്കുകയാണ് പാര്‍ട്ടി ഈ നടപടിയിലൂടെ ചെയ്തതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയിലെ യുവാക്കള്‍ കടുത്ത ആശയ ദാരിദ്ര്യം അനുഭവിക്കുകയാണെന്നും അതുകൊണ്ടാണ് വൈകാരിക നിലപാടുകള്‍ അവര്‍ സ്വീകരിക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെഎന്‍എ ഖാദറിന് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പാര്‍ട്ടി പകരം നല്‍കിയത്. തിരുവമ്പാടി എംഎല്‍എയായിരുന്ന സി മോയിന്‍കുട്ടിക്ക് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് സംഘടനയിലെ പ്രധാന ചുമതലകള്‍ നല്‍കി അനുനയിപ്പിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയാണ് യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശത്തിന് വഴിവെച്ചത്. ജനാധിപത്യ സംവിധാനത്തിലൂടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന പാര്‍ട്ടി രീതിയെ തകര്‍ക്കുന്ന നടപടിയാണിതെന്ന് മലപ്പുറത്തു നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു. സ്ഥാനമാനങ്ങള്‍ മോഹിച്ച് വിമതരാകുന്നവര്‍ക്ക് ഇത്തരം നടപടികള്‍ പ്രോല്‍സാഹനമായി മാറുമെന്നും അഭിപ്രായമുണ്ടായി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

വൈകാരികതക്ക് എളുപ്പം കീഴ്പ്പെടുന്നവരാണ് പാര്‍ട്ടിയിലെ യുവതലമുറയെന്ന് ഒരു പ്രതിനിധി പറഞ്ഞു. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം യുവാക്കള്‍ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് ഈ വൈകാരികതയുടെ ഭാഗമായാണ്. പ്രവര്‍ത്തകര്‍ക്ക് ആശയപരമായ അടിത്തറയില്ലാത്തതാണ് ഇതിന് കാരണം. പാര്‍ട്ടിവിദ്യാഭ്യാസം നല്‍കി ഈ പ്രശ്നം പരിഹരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. യുവാക്കളോട് പാര്‍ട്ടി നേതൃത്വം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും നേതൃത്വവും പ്രവര്‍ത്തകരും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്നും വിമര്‍ശമുണ്ടായി.

TAGS :

Next Story