Quantcast

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    29 Dec 2017 12:31 AM GMT

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി
X

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവമ്പാടിയില്‍ നടന്ന യുഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷനിലാണ് അക്രമങ്ങള്‍ സ്വാഭാവിക സംഭവങ്ങളെന്ന വ്യാഖ്യാനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനൊരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബറില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. താമരശ്ശേരിയിലെ വനം വകുപ്പോഫീസ് തീവെച്ച് നശിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുളള ആശങ്കകളാണ് തിരുവമ്പാടി മണ്ഡലത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിലും അലയടിക്കുന്നത്. ഈ സാഹചര്യത്തിലാണ് അക്രമസംഭവങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

പിന്‍വലിക്കാവുന്ന കേസുകളെല്ലാം പിന്‍വലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്തരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ഷകരുടെ ഒപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവമ്പാടിയില്‍ മുസ്ലീംലീഗിലെ വി എം ഉമ്മറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എം പി തുടങ്ങിയവരും പങ്കെടുത്തു.

TAGS :

Next Story